കണ്ണൂർ : പ്ലസ്ടു സ്കൂൾ അധ്യാപകനെ 68.6 ഗ്രാം എംഡിഎംഎയുമായി സിറ്റി പോലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പോലീസും ചേർന്നു തൃശൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ തൂവക്കുന്ന് കണ്ണൻകോട് കോളോത്ത് വീട്ടിൽ കെ. രാഖിൽ (29) ആണ് അറസ്റ്റിലായത്.
2024ൽ ഇയാളെ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കായി കണ്ണൂരിൽനിന്നു കോടതിയിലേക്കുവരുന്ന വഴിയാണു വീണ്ടും പിടികൂടിയത്.
എംഎസ്സി സുവോളജി, എംഎ, എംഎഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നീ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള രാഖിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. കുന്നംകുളം സ്വദേശി റിഹാസിന്റെ നിർദേശപ്രകാരമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണു രാഖിൽ മൊഴിനൽകിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

