ആരോഗ്യം നിലനിർത്താം – കോർപ്പറേഷൻ ഓപൺ ജിം ആരംഭിച്ചു.

Kannadiparamba online news

ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിനായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ കോർപ്പറേഷൻ നിർമ്മിച്ച ഓപൺ ജിം ൻ്റെ ഉദ്ഘാടനം ധ്യാൻചന്ദ് പുരസ്കാര ജേതാവും ബോക്സിംഗ് ചാമ്പ്യനുമായ കെ.സി ലേഖ നിർവഹിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപ വകയിരുത്തി കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. ചെലോറ നെഹ്റു പാർക്ക്, എസ് എൻ പാർക്ക്, മരക്കാർ കണ്ടി, IMA ഹാളിന് സമീപം എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ഓപൺ ജിമ്മിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ രാവിലെയും വൈകുന്നേരങ്ങളിലുമായി സവാരിക്കിറങ്ങുന്നവർക്ക് വ്യായാമവും കഴിഞ്ഞ് മടങ്ങാം. ജനക്ഷേമകരമായ പലപദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. ബാക്കിയുള്ള സ്ഥലങ്ങളിലെ ഓപൺ ജിമ്മും അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് മേയർ പറഞ്ഞു. സിൽക് തൃശൂരാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി ഷമീമ ,എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ , ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടി.ഒ മോഹനൻ, ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!