കണ്ണാടിപ്പറമ്പ്: കേരള സർക്കാർ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ജീവദ്യുതി പ്രോഗ്രാമിന്റെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കണ്ണാടിപ്പറമ്പ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇരുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ 81 പേർ രക്തദാതാക്കളായി.
ക്യാമ്പിന്റെ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമേശൻ കെ നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈബു ജേക്കബ് സ്വാഗതം ആശംസിച്ച് സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഒ.സി. പ്രസന്ന ടീച്ചർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
തുടർന്ന് പി.ടി.എ പ്രസിഡണ്ട് സജിത്ത് വി, ഹെഡ്മിസ്ട്രസ്സ് സിനി എ.പി., സീനിയർ അസിസ്റ്റന്റ് രമേശൻ എ., സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ക്യാമ്പിൽ പി.ടി.എ പ്രസിഡണ്ട് സജിത്ത് വി ആദ്യ രക്തദാതാവായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

