ആളാങ്കോട്ട് മുഹമ്മദ്കുട്ടി ഹാജി നിര്യാതനായി

Kannadiparamba online news
Screenshot

ചേലേരി: കാറാട്ട് എ.കെ.എം ഹൗസിൽ ആളാങ്കോട്ട് മുഹമ്മദ്കുട്ടി ഹാജി (83) നിര്യാതനായി. ഖബറടക്കം ഇന്ന് (ചൊവ്വ) പകൽ 2.30 നൂഞ്ഞേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മമത ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയായിരുന്നു.
ഷാർജയിൽ 40 വർഷത്തോളം ചേലേരി ഗ്രോസറി സ്ഥാപനം നടത്തിയിരുന്നു. നൂഞ്ഞേരി മദ്രസ കമ്മിറ്റി പ്രസിഡൻ്റായും കാരയാപ്പ് മഹല്ല് കമ്മിറ്റി പ്രസിഡൻ്റായും ചേലേരിമുക്ക് മസ്ജിദ് പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ചെറിയ കുഞ്ഞിക്കണ്ടി ആമിന. മക്കൾ: അബ്ദുൽ ഹകീം (പാറാൽ), ഹംദാൻ (ദുബായ്), ആയിഷ, ഹസീബ്, ഹബീബ, അദ്നാൻ, അമീൻ, ആസാദ്. മരുമക്കൾ: കബീർ കണ്ണാടിപ്പറമ്പ് (റസിഡൻ്റ് എഡിറ്റർ, ചന്ദ്രിക, കണ്ണൂർ), പി പരീക്കുട്ടി (കോടിപ്പൊയിൽ), ഹസീന (പാറാൽ), ശാക്കിറ (ദാലിൽ), മുർഷിദ (കണ്ണാടിപ്പറമ്പ്).

സഹോദരങ്ങൾ: മമ്മു (മാതോടം), മുഹമ്മദ്കുട്ടി (മുണ്ടേരി), മറിയം (കാറാട്ട്), ഹലീമ, ഫാത്തിമ, സൈനബ (മൂവരും മുണ്ടേരി), പരേതനായ കുഞ്ഞഹമ്മദ് (പുതിയങ്ങാടി).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!