നാറാത്ത്: അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 8 ബുധനാഴ്ച സംസ്ഥാനതലത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും മാർച്ച്, ധർണ പരിപാടികൾ സംഘടിപ്പിക്കുന്നു.
അതിൻ്റെ ഭാഗമായി മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും രാവിലെ 10 മണിക്ക് നടത്തപ്പെടും.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി എല്ലാ വ്യാപാരികളും രാവിലെ 10 മണിക്ക് കണ്ണാടിപറമ്പ് ജംഗ്ഷനിലെ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് ഓഫീസിനു മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

