ചിറക്കൽ പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും എംഎൽഎയും ചേർന്ന് ഏകപക്ഷീയവും സാമൂഹിക നീതി ഉറപ്പാക്കാതെയും നടപ്പിലാക്കിയ ഗതാഗത പരിഷ്കരണം കാരണം പുതിയതെരുവിലെ വ്യാപാരികൾ വളരെയധികം ദുരിതം അനുഭവിക്കുകയാണെന്നും, ട്രാഫിക് പരിഷ്കരണം കാരണം നിരവധി ഷോപ്പുകൾ അടച്ചു പോയെന്നും പലരും ആത്മഹത്യ വക്കിലാണെന്നും അടിയന്തിരമായും താഴെപ്പറയുന്ന ആവശ്യങ്ങൾ പരിഗണിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ചിറക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധം മാർച്ചും ധർണയും നടത്തിയത്.
പുതിയതെരുവിനെ രണ്ടായി കീറിമുറിക്കുന്ന വൻമതിൽ നീക്കം ചെയ്തുകൊണ്ട് ജനസൗഹൃദ ഡിവൈഡർ സ്ഥാപിക്കുക, ചിറക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് പുന:സ്ഥാപിക്കുക, മാഗ്നറ്റ് ബാറിന് എതിർവശത്തെ ബസ് സ്റ്റോപ്പ് നിലനിർത്തുക, പുതിയതെരു മാർക്കറ്റ് റോഡ് വൺ വേയായി ക്രമീകരിക്കുക, മാർക്കറ്റ് കോംപ്ലക്സിൽ നിന്നും വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കുക, ശരിയായ രീതിയിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് സംരക്ഷണ സമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്യമേച്ചേരി ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ കെ അബ്ദുൽസലാം ഹാജി അധ്യക്ഷത വഹിച്ചു.
കണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ വി സലീം, സംരക്ഷണ സമിതി ജനറൽ കൺവീനർ പി എം അബ്ദുൽ മനാഫ്, വൈസ് ചെയർമാൻമാരായ സി രവീന്ദ്രൻ, കെ ലത്തീഫ്, സി എൻ മെഹറൂഫ്, കൺവീനർമാരായ പി പി നസീർ, കെ നൗഷാദ്, പി എം അമീർ, ട്രഷറർ പി കെ റിയാദ്, പി എം മഹേഷ്, മസൂദ്, കെ സുരേഷ്, റഷീദ് താര, കെ രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

