പുലൂപ്പിക്കടവ് റോഡിൽ നടക്കുന്ന ഓവുചാൽ നിർമാണത്തിലെ സ്ലാബ് ഇടുന്നതിലെ അപാകതകൾ CPM പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ഓവുചാലിൽ മണ്ണും ചെളിയും നിറഞ്ഞ നിലയിൽ സ്ലാബ് ഇടാനുള്ള ശ്രമം നടക്കുന്നതായി മനസ്സിലായതിനെ തുടർന്ന് CPM പ്രവർത്തകർ സ്ഥലത്തെത്തി കാര്യങ്ങൾ അന്വേഷിച്ചു.
മണ്ണും ചെളിയും നീക്കം ചെയ്ത ശേഷമേ സ്ലാബ് ഇടാൻ പാടുള്ളൂ എന്ന CPM പ്രവർത്തകരുടെ നിലപാട് അധികൃതർ അംഗീകരിക്കുകയും, അതനുസരിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ഇടപെടലിൽ CPM ലോക്കൽ കമ്മിറ്റി അംഗം വിദ്യ കെ, ബ്രാഞ്ച് സെക്രട്ടറിമാരായ എം. പവിത്രൻ, ഷൈനീഷ് എ.വി, പഞ്ചായത്ത് മെമ്പർ എ. ശരത്, രഞ്ജിത്ത്, സുജീഷ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

