കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കേരളോത്സവം 2025 ഒക്ടോബർ 18 മുതൽ 26 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
കലാ-കായിക മത്സരങ്ങൾക്കായി 15 മുതൽ 40 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
അപേക്ഷാഫോറങ്ങൾ കോർപ്പറേഷൻ ഓഫീസിലും സോണൽ ഓഫീസുകളിലും ലഭിക്കും. കൂടാതെ കേരളോത്സവം 2025 എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്.
സംഘാടക ഭാരവാഹികൾ:
ചെയർമാൻ – മുസ്ലിഹ് മഠത്തിൽ
വൈസ് ചെയർമാൻമാർ – അഡ്വ. പി. ഇന്ദിര, പി.കെ. രാഗേഷ്, പി. ഷമീമ ടീച്ചർ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ
കോർഡിനേഷൻ സമിതി കൺവീനർ – വരുണ്‍ എം.കെ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

