തെരുവുനായകള്‍ക്കെതിരെയുള്ള  നാടകാഭിനയത്തിനിടയില്‍  കലാകാരന് തെരുവുനായയുടെ കടിയേറ്റു

Kannadiparamba online news
Screenshot


മയ്യില്‍: തെരുവുനായ ശല്യത്തിനെതരെയുള്ള പ്രമേയംഏകപാത്ര നാടകത്തിലൂടെ അവതരിപ്പിക്കുന്നതിനിടയില്‍ കലാകാരനെ തെരുവു നായ  വേദിയിലെത്തി കടിച്ചു പരിക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി.രാധാകൃഷ്ണനെ(56)യാണ്  അഭിനയത്തിനിടയില്‍  നായയുടെ കടിയേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.  മൈക്കിലൂടെ നായയുടെ കുര ഉച്ചത്തില്‍ കേട്ടതോടെയാണ് സമീപത്തായി അടുത്തിടെ പ്രസവിച്ച തെരുവുനായ വേദിയിലേക്ക് ഒാടിക്കയറി രാധാകൃഷ്ണനെ ആക്രമിച്ചത്. 
മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപ്പിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്ന ഏകപാത്ര നാടകാവതരണത്തനിടെയാണ് സംഭവം. രാധാകൃഷ്ണന്റെ കാലിനാണ് നായയുടെ കടിയേറ്റത്.  നാടകം കണ്ടു നിന്നവര്‍ നാടകവുമായി ബന്ധപ്പെട്ടുള്ളതാമ് നായയുടെ ആക്രമം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ്  തെരുവാനായയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ്  വായനശാല പ്രവര്‍ത്തകരായ അഭിലാഷ് കണ്ടക്കൈ, സി.സി.ചന്ദ്രന്‍ തുടങ്ങിയവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രാധാകൃഷ്ണനെ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!