Dr. ടി. വി.ഗോവിന്ദ മാരാർ അന്തരിച്ചു

Kannadiparamba online news

കാങ്കോൽ :

മുൻ സൈനികനും, കരി വെള്ളൂർ ഹൈ സ്കൂൾ മുൻ അധ്യാപകനും, LIC ഉദ്യോഗസ്ഥനുമായിരുന്ന തേമനം വീട്ടിൽ ഗോവിന്ദ മാരാർ (ശ്രീദേവി സദനം, കാങ്കോൽ )അന്തരിച്ചു.പൊതുദർശനം നാളെ (05.10.25) 10 മുതൽ 12 മണി വരെ സ്വഭവനത്തിൽ. സംസ്കാരം കാങ്കോൽ സമുദായ ശ്മശാനത്തിൽ.
തെയ്യം കലയുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തിൽ Ph.D നേടിയിട്ടുണ്ട്. സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ വൈസ് പ്രസിഡന്റ്‌,അഖില കേരള മാരാർ ക്ഷേമ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ശ്രീ രാമചന്ദ്ര മിഷൻ പയ്യന്നൂർ യൂണിറ്റ് പ്രസിഡന്റ്‌, കാങ്കോൽ ശിവക്ഷേത്ര ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ, പയ്യന്നുർ ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ആകാശവാണി സുഭാഷിതം അവതാരകനും ആയിരുന്നു
സഹോദരങ്ങൾ ശങ്കരമാരാർ കുന്നരു, നാരായണ മാരാർ കുന്നരു, കൃഷ്ണമരാർ പയ്യന്നൂർ, കുഞ്ഞിപാർവതി കുന്നരു.
ഭാര്യ കെ കെ പങ്കജാക്ഷി ടീച്ചർ (റിട്ട. ടീച്ചർ ആലക്കാട് എൻ എൻ യു പി സ്കൂൾ ) മക്കൾ, ഗോപകുമാർ കെ കെ (ഹോണ്ട കാസറഗോഡ്), ഡോ.ഗോപിക കെ കെ (അസി. പ്രൊഫസർ പയ്യന്നുർ കോളേജ് ) മരുമക്കൾ രാധാകൃഷ്ണൻ എം പി (കണ്ണാടിപറമ്പ്) ബിന്ദ്യ ( ഫിഷറീസ് dept. കുഞ്ഞിമംഗലം )

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!