കട്ടോളി നവകേരള വായനശാലയിൽ രചനാശില്പശാല സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: കട്ടോളി നവകേരള വായനശാലയും ഗ്രന്ഥാലയ ബാലവേദിയും ചേർന്ന് “രചനാ ശില്പശാല” സംഘടിപ്പിച്ചു. ഉപന്യാസരചന, കവിതാരചന, കഥാരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഷയങ്ങളിലായി എഴുത്തുകാരിയും അധ്യാപികയുമായ ദിവ്യ റീനേഷ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.

വായനശാല പ്രസിഡന്റ് എം. സി. വിനത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സജീവ് കുമാർ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ സംസാരിച്ചു.

ബാലവേദിയിലെ കുട്ടികൾ സജീവമായി പങ്കെടുത്ത ശില്പശാലയിൽ രചനാശൈലി, ആശയസംരംഭം, വായനയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ലഭിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!