കണ്ണൂരിനോടുള്ള എയർ ഇന്ത്യ–കേന്ദ്രസർക്കാർ അവഗണനക്കെതിരെ ഗ്ലോബൽ കെഎംസിസി പ്രക്ഷോഭത്തിന്

Kannadiparamba online news
Screenshot

കണ്ണൂർ:കേന്ദ്രസർക്കാരിന്റെയും എയർ ഇന്ത്യയുടെയും പ്രവാസി ദ്രോഹ നടപടികൾക്കെതിരെയും അവഗണനക്കെതിരെയും പ്രതിഷേധ പരിപാടികൾആരംഭിക്കുമെന്ന് ഗ്ലോബൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് ടി.പി അബ്ബാസ് ഹാജി അറിയിച്ചു.

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നും എയർ ഇന്ത്യയുടെ നിർത്തലാക്കിയ സർവീസുകൾപുനഃസ്ഥാപിക്കണമെന്നുംകെഎംസി.സിആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുംമെന്ന് വ്യക്തമാക്കി.
പോയിന്റ് ഓഫ് കാൾ പദവി ലഭിക്കാത്തത് കൊണ്ടാണ് വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻസാധിക്കാത്തതിനും ഉയർന്നടിക്കറ്റ്നിരക്കുകൾക്കും കാരണമാകുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ സർവീസ് വെട്ടിച്ചുരുക്കലിൽ കണ്ണൂരിന് നഷ്ടമാകുന്നത് ശൈത്യകാല ഷെഡ്യൂൾആണ്. ഈ മാസം അവസാനത്തോടെ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ കണ്ണൂർ
വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. കുവൈത്ത്, ബഹ്റൈൻ, ദമാം, ജിദ്ദ സെക്ടറുകളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ട് സർവീസുകളുണ്ടാകില്ല. കുവൈത്ത്, ജിദ്ദ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് ആ ഴ്ചയിൽ രണ്ടും ദമാമിലേക്ക് മൂന്നുംസർവീസാണുണ്
സർവീസ് വെട്ടിച്ചുരുക്കലിലൂടെകണ്ണൂർ, കോഴിക്കോട്
വിമാനത്താവളങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് സർവീസില്ലാതായത് പ്രവാസികൾക്ക് തിരിച്ചടിയാകും.

കണ്ണൂരിൽ നിന്ന് മറ്റ് സർവീസുകളിലും കുറവ് വരുത്തിയിട്ടുണ്ട്.ഷാർജയിലേക്ക്ആഴ്‌ചയിൽ12സർവീസുണ്ടായിരുന്നത് ഏഴായും മസ്കത്തിലേക്ക് ഏഴ് സർവീസുണ്ടായിരുന്നത് നാലായും കുറച്ചിട്ടു ണ്ട്. ദുബായ്, റാസൽഖൈമ എന്നിവിടങ്ങളിലേക്ക്പോകേണ്ടഓരോ സർവീസും കുറച്ചി ട്ടുണ്ട്. വേനൽക്കാല ഷെഡ്യൂളിൽ എയർ ഇ ന്ത്യ എക്സ്പ്രസിന് ആഴ്‌ചയിൽ 96 അന്താരാഷ്ട്ര സർവീസുകളുണ്ടായിരുന്നത് ശൈത്യ കാല ഷെഡ്യൂളിൽ 54 ആയി കുറയും. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോ യും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീ സ് നടത്തുന്നത്. ഗൾഫ് നാടുകളിലെ പ്രവാസി മലയാളികളോട് കാണിക്കുന്ന എയർ ഇന്ത്യയുടെയും കേന്ദ്രസർക്കാറിന്റെയും ഈ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഗ്ലോബൽ കെഎംസിസി നേതൃത്വം നൽകുമെന്ന് ടിപി അബ്ബാസ് ഹാജി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!