ഹാഷിഷ് ഓയിലുമായി യുവാവ് മയ്യിൽ പോലീസിന്റെ പിടിയിൽ

Kannadiparamba online news

കണ്ണൂർ: മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ 89.3 ഗ്രാം ഹാഷിഷ് ഓയിൽ സഹിതം യുവാവ് പോലീസ് പിടിയിലായി.

ചേലേരി സ്വദേശിയായ ഹരികൃഷ്ണൻ എൻ.വി (27) ആണ് പിടിയിലായത്. പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി പെരുമാറിയതിനാലാണ് ഇയാളെ പരിശോധിച്ചത്. പരിശോധനയിൽ മാരക ലഹരി വസ്തു കണ്ടെത്തി.
ഇയാളുടെ പേരിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ തന്നെ 2 എൻഡിപിഎസ് കേസുകൾ ഉണ്ട്.

മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജയ് കുമാർ പി. സിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മോഹനൻ എം, സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത് കുമാർ, ബിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!