കണ്ണാടിപ്പറമ്പ്: വികസനത്തിന്റെ പേരിൽ വ്യാപകമായി നടക്കുന്ന പരിസ്ഥിതി ചൂഷണത്തെയും ഭരണകൂട ഭീകരതയെയും എതിർത്തുകൊണ്ട് മഹാത്മ സാംസ്‌കാരിക കേന്ദ്രവും ദേശീയ മന്ദിരം വായനശാലയും സംയുക്തമായി പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
ചടങ്ങിൽ ശ്രീ സുരേഷ് ബാബു എളയാവൂർ ഉദ്‌ഘാടനം ചെയ്തു. എം.പി. മോഹനാംഗൻ അധ്യക്ഷത വഹിച്ചു.
പ്രശാന്ത് മാസ്റ്റർ ആമുഖ പ്രസംഗം നടത്തി.
തുടർന്ന് ഭാസ്കരമാർ, ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സിവി ധനേഷ് നന്ദി രേഖപ്പെടുത്തി.
സദസിൽ പരിസ്ഥിതിയുടെ സംരക്ഷണവും ഭാവി തലമുറയുടെ സുരക്ഷയും ലക്ഷ്യമാക്കി വ്യത്യസ്ത നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉന്നയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

