കണ്ണൂർ: ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാരനെ കയ്യേറ്റത്തിനു ശ്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷിൻ്റെ പരാതിയിലാണ് കക്കാട് സ്വദേശി എം.കെ. മനാഫിനെ (42) തിരെ കേസെടുത്തത്. ഇന്നലെ രാവിലെ 10.30 മണിക്ക് താഴെ ചൊവ്വയിലെ ട്രാഫിക് പോയിൻ്റിലാണ് സംഭവം. കെ എൽ 13. എ. വൈ.9326 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന പ്രതി ഒരു കാറിൽ ഇടിച്ചതിൽ റോഡിനു നടുവിൽ വെച്ച് വാക്തർക്കം ഉണ്ടായതിനെ തുടർന്ന്
പരാതിക്കാരൻ റോഡരികിലേക്ക് മാറി നിൽക്കാൻ പറഞ്ഞതിൽ പ്രകോപിതനായ പ്രതി ആജ്ഞ ലംഘിച്ച് യൂണിഫോമിൽ കയറിപ്പിടിച്ചും കയ്യേറ്റം ചെയ്തും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

