കണ്ണാടിപ്പറമ്പ്: ക്രിസ്ത്യൻപള്ളിമുതൽ പുല്ലൂപ്പികടവുവരെ തുറന്നു കിടക്കുന്ന ഓടകൾക്കുമേൽ സ്ലാബ് പണിയൽ, കോൺഗ്രസിന്റെ നിരന്തര ഇടപെടലിന്റെ വിജയമാണ് – കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പഞ്ചായത്ത് അധികൃതർ കണ്ണടച്ചപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായിരുന്ന തുറന്ന ഓവുചാലുകളുടെ പ്രശ്നപരിഹാരത്തിനായി, കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ സമരവും ഇടപെടലുകളും ഫലമായാണ് നിർമാണ നടപടികൾ ആരംഭിക്കുന്നത് എന്നും
“ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തുറന്ന ഓടകൾക്ക് മേൽ സ്ലാബ് പണിയാനുള്ള കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ച് PWD നടപടി തുടങ്ങി. രണ്ട് ദിവസത്തിനകം പണി പൂർത്തിയാക്കുമെന്ന് വകുപ്പ് പ്രതിനിധികൾ ഉറപ്പുനൽകി” യതായി കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

