കാർ സ്കൂട്ടറിൽ ഇടിച്ച് ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരന് ഗുരുതരം

Kannadiparamba online news
Screenshot

പയ്യന്നൂർ : നിയന്ത്രണം വിട്ടകാർ സ്കൂട്ടറിൽ ഇടിച്ച് പുഞ്ചക്കാട് സ്വദേശിക്ക് ഗുരുതരം. ഏറെക്കാലമായിപയ്യന്നൂർ കൊറ്റി പഴയ റെയിൽവേ ഗെയിറ്റിന് സമീപത്തെ കോയാസ് ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ പുഞ്ചക്കാട് ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന ജോസ് (63)നാണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ
കേളോത്ത് പാസ്പോർട്ട്ഓഫീസിന് മുന്നിലാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന നാവികർ സഞ്ചരിച്ച പഞ്ചാബ് രജിസ്ടേഷനുള്ള മാരുതി ബ്രസ്സ കാർ മറ്റൊരു വാഹനത്തെ മറിക്കടക്കുമ്പോൾ എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!