ചിത്ര സമർപ്പണം നടത്തി – വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ

Kannadiparamba online news

വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവോഹം മ്യൂറൽ പെയിന്റിംഗ് വിദ്യാർത്ഥികൾ ചിത്ര സമർപ്പണം നടത്തി.

ഒരു വർഷത്തോളമായി എല്ലാ ഞായറാഴ്ചകളിലും ക്ഷേത്രത്തിന് സമീപവാസിയും, ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനുമായ ഡോ. ബി. ഉണ്ണി മാസ്റ്ററുടെ സൗജന്യ പരിശീലനത്തിൽ നടത്തിയിരുന്ന മ്യൂറൽ പെയിന്റിംഗ് ക്ലാസിന്റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചു.

ഭഗവാനു കാൽ വട്ടള പായസ നിവേദ്യത്തോടെ ചിത്ര സമർപ്പണം നടത്തി.

ചടങ്ങിൽ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി മാക്കന്തേരി ഇല്ലത്ത് ശ്രീ. ദാമോദരൻ നമ്പൂതിരി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ടി.എം. സത്യനാരായണൻ, വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.

ഈ അവസരത്തിൽ ശ്രീ. ദാമോദരൻ നമ്പൂതിരി ഉണ്ണി മാസ്റ്ററിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!