കൊളച്ചേരി : രാജ്യത്തിൻ്റെ 79-ാസ്വാതന്ത്ര്യദിനാഘോഷം കൊളച്ചേരി എയുപി സ്കൂളിലും വിപുലമായി നടത്തി. രാവിലെ 9 30ന് പ്രധാനാധ്യാപിക ശ്രീമതി എം താരാമൺ ടീച്ചർ പതാക ഉയർത്തി. ക്യാപ്റ്റൻ ശ്രീ ശ്രീവത്സൻ കെ എൻ പരിപാടി ഉദ്ഘാടനം ചെയ്ത്കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി .സ്കൂളിലെ മുൻ അധ്യാപകരും മുൻ മാനേജറും പിടിഎയും ഏർപ്പെടുത്തിയ മികച്ച കുട്ടികൾക്കുള്ള എൻഡോമെന്റ് വിതരണവും 2024- 25 അധ്യായന വർഷത്തെ എൽ എസ് എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും തദവസരത്തിൽ നടന്നു .പ്രധാനാധ്യാപിക ശ്രീമതി എം താരാമണി ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡൻറ് റിജിന പി യുടെ അധ്യക്ഷതയിൽ മാനേജർ ശ്രീ വിനോദ് കുമാർ എസ് ആർ ജി കൺവീനർ ശ്രീമതി ഒ എം സുജാത ടീച്ചർ അധ്യാപകരായ ശ്രീമതി എം ടി നിഷ ടീച്ചർ ,എ സഹീർ മാസ്റ്റർ എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി എംനിഷടീച്ചർ നന്ദിയും അർപ്പിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

