മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല സംസ്കൃതം അക്കാദമി കൗൺസിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു.മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ മനോജ് മണ്ണേരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.കെ ശ്രീകാന്ത് സംസ്കൃതദിന സന്ദേശം നൽകി . സി ഷംന , പി പി അജിത എന്നിവർ സംസാരിച്ചി രാമായണം പ്രശ്നോത്തരി, ഗാനാലാപനം,പദ്യോച്ചാരണം എന്നീ മത്സരങ്ങൾ നടന്നു. വിജയികൾക്ക് ബിപിസി എംവി നാരായണൻ ചേടിച്ചേരി ഉപഹാരം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

