ഇരിക്കൂർ ▸ “സൗഹൃദത്തിന്റെ പോരാട്ടം – ക്രിക്കറ്റിന്റെ ഗ്രാമവിരുന്ന്” എന്ന പ്രമേയത്തിൽ ഇന്നലെ ഇരിക്കൂർ ടർഫിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് യുവാക്കളെ കായികമേഖലയിൽ എത്തിച്ച മഹോത്സവമായി. കടാങ്കോട്, വാരം, വാരംകടവ്, പുറത്തിൽ, പള്ളിപ്രം എന്നീ അഞ്ച് ടീമുകൾ തമ്മിൽ ശക്തമായ മത്സരത്തിനൊടുവിൽ പള്ളിപ്രം ബ്ലാക്ക് & വൈറ്റ് ടീം തകർപ്പൻ വിജയത്തോടെ കിരീടം സ്വന്തമാക്കി.
ടൂർണമെന്റിൽ നടന്ന ഓരോ കളിയും കായിക ആത്മാവ് നിറഞ്ഞ പോരാട്ടങ്ങളായി. മികച്ച പ്രകടനങ്ങൾ, സ്‌പോർട്സ്മാൻഷിപ്പ്, സൗഹൃദം എന്നിവയുമായി കായികസൗഹൃദത്തിന്റെ ആത്മാവ് നിറഞ്ഞു നിന്നു.

ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ TEAM UNITED VARAM 6 ഓവറിൽ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 37 റൺസ് എടുക്കുവാനെ സാധിച്ചുള്ളൂ .
തുടർന്ന് മറുപടി ബാറ്റിംഗിന് ഇറങ്ങിയ BLACK & WHITE PALLIPROM വെറും 3.1 ഓവറിൽ 1 വിക്കറ്റ് നഷ്ട്ടത്തിൽ 38 റൺസ് നേടി അവർ മത്സരം തൂത്തുവാരി. തുടക്കം മുതൽ സമാധാനമായി കളിച്ച പള്ളിപ്രം ടീം അടിയന്തരത്തിൽ ഫിനിഷ് നൽകി കാണികളെ ആവേശത്തിലാഴ്ത്തുകയായിരുന്നു.
🏆 ഫൈനൽ സ്കോർചീറ്റ്:
TEAM UNITED VARAM – 37/7 (6.0 ഓവർ) BLACK & WHITE PALLIPROM – 38/1 (3.1 ഓവർ) വിജയം: പള്ളിപ്രം 9 വിക്കറ്റ് ശേഷിക്കെ വിജയിച്ചു
“വിജയികൾക്ക് ട്രോഫിയുമാത്രമല്ല, എല്ലാവർക്കും സൗഹൃദം എന്ന വലിയ സമ്മാനമാണ് ഈ ടൂർണമെന്റ് നൽകിയത്,”
റിപോർട്ട്:അനീസ് കണ്ണാടിപറമ്പ്
Kannadiparamba News Desk –