എം ഡി എം എ യുമായി യുവതി പിടിയിൽ

kpaonlinenews

തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കർണ്ണാടക സ്വദേശിനിയായ യുവതി പിടിയില്‍.ദക്ഷിണ കർണ്ണാടക
പഞ്ചിമൊഗറു ഉറുണ്ടാഡി ഗുഡ്ഡെ സ്വദേശിനി ഫര്‍സാന(32)നെയാണ്
എസ്.ഐ കെ.വി.സതീശനും സംഘവും പിടികൂടിയത്.ഞായറാഴ്ച വൈകുന്നേരം ചിറവക്കിൽ വെച്ചാണ് 0.1507 ഗ്രാം എംഡി എം എ യുമായി യുവതി പിടിയിലായത്. യുവതിക്കൊപ്പമുണ്ടായിരുന്ന മാങ്ങാട്ടിടം കോട്ടയംമലബാർ സ്വദേശി മുഹമ്മദ് ബിലാലിനെ (26) എംഡി എം എ ഉപയോഗിച്ചതിനും പോലീസ് പിടികൂടി.
പോലീസ് സംഘത്തിൽ
ജൂനിയര്‍ എസ്.ഐ. വി.രേഖ, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു.

Share This Article
error: Content is protected !!