പുല്ലൂപ്പിക്കടവ് ▾: ചെഗുവേര സെൻറർ കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മൂന്നാമത് ജില്ലാതല ചൂണ്ടയിടൽ മത്സരം പുല്ലൂപ്പിക്കടവിൽ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ലധികം പേർ മത്സരത്തിൽ പങ്കെടുത്തു .
മത്സരം ജംഷീർ കെ വി ഉദ്ഘാടനം ചെയ്തു. ചെഗുവേര സെൻറർ സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബിജു ജോൺ അധ്യക്ഷനായിരുന്നു.
ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ
🥇 സലിം (മട്ടന്നൂർ) – ഒന്നാം സ്ഥാനം
🥈 ഷംസുദ്ദീൻ (പുല്ലൂപ്പി) – രണ്ടാം സ്ഥാനം
🥉 റഫീഖ് (കണ്ണാടിപ്പറമ്പ്) – മൂന്നാം സ്ഥാനം
നേടി.
കെ.എൻ. ഖാദർ വിജയികൾക്ക് ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു.
ചടങ്ങിന് ജോയ് തോമസ് (ജോ. സെക്രട്ടറി) നന്ദിപറഞ്ഞു. തുടര്ന്ന് റാസലഹരിക്കെതിരെ ടീം ചെഗുവേര അവതരിപ്പിച്ച ഫ്ലാഷ് മോബും കലാപരമായി ശ്രദ്ധ പിടിച്ചുപറ്റി.


