മയ്യില്‍ യുദ്ധസ്മാരകത്തില്‍ കാര്‍ഗില്‍ വിജയ് ദിനാഘോഷം 

kpaonlinenews

 
 മയ്യില്‍: രാജ്യസ്‌നേഹം ഓര്‍മിപ്പിച്ച്  കാര്‍ഗില്‍ വിജയ് ദിവസത്തില്‍ മയ്യില്‍ ടൗണിലെ യുദ്ധ സ്മാരകത്തിനു മുന്നിലെ അമര്‍ ജ്യോതിക്കു മുമ്പില്‍ നിരവധി പേരാമൊത്തുകൂടിയത്.  പൊതുജനങ്ങള്‍, വിവിധ അസ്സോസിയേഷനുകള്‍, എന്‍.സി.സി., എസ്.പി.സി. വിമുക്തഭടന്‍മാര്‍, പഞ്ചായത്ത്, വിദ്യാര്‍ഥികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരാണ് വീരസ്മരണയില്‍ പുഷ്പചക്രമര്‍പ്പിച്ച് മടങ്ങിയത്. എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ മുതിര്‍ന്ന് വിമുക്തഭടന്‍ കെ.ബാലന്‍ നായര്‍ അമര്‍ ജവാന്‍ജ്യോതി തെളിയിച്ചു. ഇ.എസ്.ഡബ്യു.എ.പ്രസിഡന്റ് റിട്ട.സുബേദാര്‍ മേജര്‍ ടി.വി. രാധാകൃഷ്ണന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി വിജയ് ദിവസ് സന്ദേശം നല്‍കി. കന്‍ോണ്‍മെന്റ് കേണല്‍ രമേഷ്  ആദ്യ പുഷ്പച്കരമര്‍പ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത, ഡി.എസ്.സി. ബറ്റാലിയന്‍ ഹോണ.ക്യാപ്റ്റന്‍ ചിത്ര ഗുറംഗ്, മോഹന്‍ കാരക്കീല്‍, റിട്ട. കേണല്‍ സാവിത്രിയമ്മ കേശവന്‍, ഹവില്‍ദാര്‍ കെ.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.ഡോ.ഇടൂഴി ഉമേഷ് നമ്പൂതിരി, ബാബു പണ്ണേരി, എ.കെ.രാജ്‌മോഹന്‍, കെ.കെ. പുരുഷേത്തമന്‍, വിജേഷ് തെക്കന്‍, ശ്രീഷ് മീനാത്ത്, പി.വി.പ്രസീത, സി.കെ.പ്രേമരാജന്‍,പി.കെ.കെ.നമ്പ്യാര്‍, ഡോ. ബി.ഉണ്ണി തുടങ്ങിയവര്‍ പുഷ്പചക്രമര്‍പ്പിച്ചു.  കോവിഡ് കാലം മുതല്‍  സൈനികര്‍ക്കും  അവരുടെ കുടുംബാംഗങ്ങള്‍ക്കും  സൗജന്മായി ഭക്ഷണം നല്‍കി വരുന്ന തൃശ്ശൂരിലെ കഫെ മക്കാനി ഉടമ സലാമിനെ ചടങ്ങില്‍ ആദരിച്ചു. മധുര വിതരണവും  നടത്തി.

Share This Article
error: Content is protected !!