കണ്ണാടിപ്പറമ്പിൽ വാഹനാപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി

kpaonlinenews

കണ്ണാടിപ്പറമ്പ് ▾: ദേശസേവ യു.പി. സ്കൂളിന്റെ മുൻവശത്ത് ഇന്ന് രാത്രി 8:30ഓടെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക് . അപകടത്തിന് ശേഷം ഇടിച്ച ഇരുചക്ര വാഹനം നിർത്താതെ പോയതായാണ് ദൃക്സാക്ഷികളുടെ മൊഴി.

പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article
error: Content is protected !!