കൊളച്ചേരിയിലെ പൊതുശ്മശാനം ചോര്‍ന്നു നശിക്കുന്നത് പരിഹരിക്കണം: ബി.ജെ.പി. 

kpaonlinenews


കൊളച്ചേരി: അടുത്ത കാലത്ത് പ്രവൃത്തി പൂര്‍ത്തിയാക്കിയ കൊളച്ചേരി പഞ്ചായത്ത് വാതക ശ്മശാനം ചോര്‍ന്നൊലിക്കുന്നത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.  ചോര്‍ന്നൊലിക്കുന്ന കെട്ടിത്തില്‍ സ്ഥാപിച്ച ജനറേറ്റര്‍ ഉള്‍പ്പെടെയുള്ളവ നശിക്കാന്‍ തുടങ്ങിയെന്നും നിവേദനത്തിലുണ്ട്. മതാചാര ചടങ്ങുകള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍, ആംബുലന്‍സ് ശ്മശാനത്തിനുള്ളില്‍ പ്രവേശിക്കാനുള്ള റോഡ് സൗകര്യങ്ങള്‍ എന്നിവയും നിര്‍മിക്കണമെന്നാണ് ആവശ്യമുയര്‍ത്തിയാണ് പ്രസിഡന്റിന് നിവേദനം നല്‍കിയത്.

Share This Article
error: Content is protected !!