കായിച്ചിറ:
കായിച്ചിറ വാർഡിൽ മൊട്ടക്കൽ ആറ്റന്റെവിടെ സലാമിന്റെ വീടിന് മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് കാറ്റിൽ തെങ്ങ് വീണത്. ശക്തമായ കാറ്റ് വീശിയടിച്ചതോടെ വീടിന്റെ അടുക്കള ഭാഗത്താണ് തെങ്ങ് പതിച്ചത്.
തെങ്ങ് വീണത് മൂലം അടുക്കളയുടെ ഓട് തകർന്നതോടൊപ്പം, അടുക്കളയിലുണ്ടായിരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ഇതിനൊപ്പം, ജില്ലയിലെ കിഴക്കൻ മേഖലകളിൽ പുലർച്ചെ വീശിയ ചുഴലിക്കാറ്റ് നിരവധി വീടുകൾക്കും വൈദ്യുതി ബന്ധത്തിനും സാരമായതായാണ് റിപ്പോർട്ടുകൾ. വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടതും തകർച്ച സംഭവിച്ചതുമാണ് പ്രാഥമിക വിവരം.
അധികൃത രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്നും, അടിയന്തിര സഹായത്തിന് പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.