കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി. സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പിടിഎ ജനറൽ ബോഡി യോഗവും എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ഗണിതശാസ്ത്ര പ്രതിഭാ നിർണയ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
പി.ടി.എ. പ്രസിഡന്റ് ശ്രീ. ഇ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
‘കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കൾക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആരതി രാജ് ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ രക്ഷിതാക്കളുടെ ശ്രദ്ധ എത്രത്തോളം ആവശ്യമാണെന്ന് അവർ വിശദീകരിച്ചു.
യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഇ ‘ജെ. സുനിത സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. എ. ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. വി.കെ. സുനിത ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ദേശസേവ യു.പി. സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു
