കണ്ണൂർ: പള്ളിക്കുന്ന് ദേശീയപാതയിൽ സുപ്രണ്ട് ഗേറ്റിന് സമീപം ഇന്ന് രാവിലെ 8 മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. ടാങ്കർ ലോറിയുടെ ഇടിച്ചടിയേറ്റ് നിയന്ത്രണം വിട്ട കാർ മുന്നിലെത്തിയ മറ്റൊരു ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പയ്യാവൂർ സ്വദേശി, നാറാത്ത് താമസിക്കുന്ന ഷാജി (56) പരിക്കുകളോടെ രക്ഷപെട്ടു. ഡ്രൈവറെ കാറിനുള്ളിൽ നിന്ന് നാട്ടുകാരാണ് പുറത്തെടുത്തത്. ഗുരുതരമായി തകർന്ന കാർ തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് നിന്നത് .
കാഞ്ഞങ്ങാട്ട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.