ദാറുൽ ഹസനാത്ത്: ഹാശിം തങ്ങൾ അനുസ്മരണം ജൂലൈ 15ന്

kpaonlinenews

കണ്ണൂർ: വൈജ്ഞാനികം, ജീവകാരുണ്യം, സാമൂഹിക ശാക്തീകരണം തുടങ്ങിയ മേഖലകളിൽ നിസ്തുല സേവനങ്ങളർപ്പിക്കുന്ന കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്തിന്റെ മുഖ്യശിൽപിയും സ്ഥാപക പ്രസിഡൻ്റും കോളേജ് പ്രിൻസിപ്പലും ജില്ലാ നാഇബ് ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങളുടെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ജൂലൈ 15ന് അനുസ്മരണവും പ്രാർഥനാ സംഗമവും നടക്കും.

രാവിലെ 10 മണിക്ക് ഹസനാത്ത് കാമ്പസിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സയ്യിദ് അസ്ലം തങ്ങൾ അൽമഷ്ഹൂർ ഉദ്‌ഘാടനം ചെയ്യും. പരിപാടിയിൽ സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് അലി ബാഅലവി തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, അഡ്വ. അബ്ദുൽ കരീം ചേലരി, അഡ്വ. പി വി സൈനുദ്ദീൻ, സിഎച്ച് അബൂബക്കർ ഹാജി, സയ്യിദ് പൂക്കോയ തങ്ങൾ തിരൂർ തുടങ്ങി പ്രമുഖ നേതാക്കളും സാദാത്തീകളും പങ്കെടുക്കും.

അനാഥ-അഗതികളുടെ സംരക്ഷണത്തിനും, സമസ്തയുടെ ജനകീയവൽക്കരണത്തിനും തങ്ങൾ നൽകിയ സംഭാവനകളും നേതൃത്വം വഹിച്ച പ്രവർത്തനങ്ങളും ഹൃദയസ്പർശിയായിരുന്നു.

വാർത്താസമ്മേളനത്തിൽ കെ.പി അബൂബക്കർ ഹാജി, എ.ടി മുസ്തഫ ഹാജി, ഖാലിദ് ഹാജി കമ്പിൽ, കബീർ കണ്ണാടിപ്പറമ്പ്, അബ്ദുൽ മജീദ് ഹുദവി എന്നിവർ പങ്കെടുത്തു.

Share This Article
error: Content is protected !!