ചിറക്കൽ: ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും മുൻ ചിറക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ ടി.എം. സുരേന്ദ്രൻ അന്തരിച്ചു.
അദ്ദേഹം KSSPA (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും അലവിൽ ശ്രീനാരായണ വിലാസം വായനശാല പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു.