നാഷണല്‍ ഗ്രാന്റ് ക്വിസ് സംഘടിപ്പിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ: ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജിലെ സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗവും മലബാറിലെ പ്രമുഖ പ്രസാധകരായ ബുക്ക്പ്ലസ് പബ്ലിഷേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച അല്‍ ബുര്‍ഹാന്‍ നാഷണല്‍ ഗ്രാന്റ് ക്വിസ് പ്രൗഢമായി സമാപിച്ചു.

ക്വിസിൽ രാജ്യത്തുടനീളമുള്ള നിരവധി കോളേജുകൾ പങ്കെടുത്തു. മത്സരം ഉത്സാഹപൂർവമായാണ് അരങ്ങേറിയത്. മത്സരം ഇസ്ലാമികം, ചരിത്രം, സിവിലൈസേഷൻസ് എന്നീ മേഖലകളിൽ നിന്നുള്ള വിവധവിഷയങ്ങൾ ഉൾക്കൊണ്ടായിരുന്നു.

🥇 ഇസ്ലാഹുല്‍ ഉലൂം, താനൂര്‍
🥈 ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി
🥉 ഫരീദുല്‍ ഔലിയ ദഅ്‌വ കോളേജ്, ഒടമല — യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഉപഹാരവും സമർപ്പിച്ചു.

ഉപഹാര സമർപ്പണ സദസ്സ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ബാഅലവി തങ്ങൾ അധ്യക്ഷനായി. ഖാലിദ് ഹാജി, കമ്പിൽ മുസ്തഫ ഹുദവി, ഡോ. ഇസ്മാഈല്‍ ഹുദവി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിൽ കോളേജ് അധികൃതരും സഹകരിച്ച എല്ലാ ടീമുകളും ആശംസകൾ ഏറ്റുവാങ്ങി.

Share This Article
error: Content is protected !!