തടിയന്റവിട നസീറിന് സഹായം നല്‍കി; ജയില്‍ സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

kpaonlinenews

ബെംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ്ചെയ്തു. കർണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്. 

ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്‌ഐ ചാൻ പാഷ, തീവ്രവാദക്കേസിൽ ഒളിവിൽ പോയ ഒരു പ്രതിയുടെ മാതാവ് അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം, രേഖകൾ എന്നിവ പിടിച്ചെടുത്തു.

തടിയന്റവിട നസീർ ഉൾപ്പെടെയുള്ള ജയിൽതടവുകാർക്ക് ഉപയോഗിക്കുന്നതിനായി ഡോ. നാഗരാജ്, മൊബൈൽ ഫോണുകൾ കടത്തിക്കൊണ്ടിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

Share This Article
error: Content is protected !!