നാറാത്ത്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാറാത്ത് പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റി ‘മിഷൻ 25’ എന്ന പേരിൽ രാഷ്ട്രീയ ശില്പശാല സംഘടിപ്പിച്ചു. നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അധ്യക്ഷനായി. കെ. പ്രമോദ്, കുക്കിരി രാജേഷ്, സി.കെ. ജയചന്ദ്രൻ, എം.പി. മോഹനാംഗൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രശസ്ത രാഷ്ട്രീയ പരിശീലകരായ നാരായണൻ മുണ്ടേരിയും ശ്രീജിത്ത് പള്ളിക്കുന്ന്യും ശില്പശാലയ്ക്കായി ക്ലാസുകൾ കൈകാര്യം ചെയ്തു.
👉🏻 നിങ്ങളുടെ വാർത്തകൾ പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?
📢 ഇനി വൈകാതെ പങ്കുവയ്ക്കൂ… kannadiparamba.online വഴി!
📞 75599 54786 (WhatsApp / Call)
🌍 നാട്ടിനകത്തും പുറത്തുമായി… നിങ്ങളുടെ വാർത്ത, നിങ്ങളുടെ ഭാഷയിൽ!