കണ്ണാടിപ്പറമ്പ: തൊഴിലാളി-കർഷക ദ്രോഹ നയങ്ങൾക്കെതിരായി രാജ്യത്താകെ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന്റെ ഭാഗമായി, സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗത്തിൽ CPM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം ബൈജു കോറോത്ത്, CPI കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ, ശ്രീധരൻ (കോൺഗ്രസ് എസ്), അശോകൻ (CPM ലോക്കൽ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
വിവിധ വർഗ്ഗ-ബഹുജന സംഘടനകളുടെ നേതാക്കളും സമരയോഗത്തിൽ പങ്കെടുത്തു. തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവുമായി പ്രകടനത്തിൽ വലിയ പങ്കാളിത്തം ഉണ്ടായി.