ചെന്നൈ: ആളില്ലാ ലെവൽക്രോസ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ ബസിൽ ട്രെയിനിടിച്ച് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ കടലൂരിനടുത്തുള്ള ശെമ്മൻകുപ്പത്താണ് നാടിനെ നടുക്കിയ അപകടം. ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റു.
സ്കൂൾ വാൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ദൂരേക്ക് തെറിച്ച് വീണു. പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.