മാണിയൂർ സെൻട്രൽ എ.എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം

Kannadiparamba online news

ചട്ടുകപ്പാറ: മാണിയൂർ സെൻട്രൽ എ.എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും ബഷീറും ഐ.വി.ദാസും എന്ന പ്രമുഖ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള സാംസ്കാരിക സമ്മേളനവും നടത്തി.

തളിപ്പറമ്പ് സൗത്ത് സബ്‌ജില്ല ബി.പി.സി എം.വി. നാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. എം. അഷറഫ് മാസ്റ്റർ അധ്യക്ഷനായിരുന്നു. അനുസ്മരണവും സാഹിത്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരസ്പരബന്ധം എടുത്തുകാട്ടിയാണ് പരിപാടി ആരംഭിച്ചത്.

ബി.ആർ.സി ട്രെയിനർ എം.പി. നഫീറ, മദർ പി.ടി.എ പ്രസിഡൻ്റ് സന്ദ്ര മനോജ് എന്നിവർ ആശംസകൾ നേർന്നു.

വിദ്യാരംഗം കോർഡിനേറ്റർ കെ.പി. റജിൻ സ്വാഗതവും കെ.പി. സുനിത ടീച്ചർ നന്ദിയും പറഞ്ഞു.

പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളുമടക്കം സ്‌കൂൾ സമൂഹം സജീവമായി പങ്കെടുത്തു. സാഹിത്യപ്രവർത്തകരെ ഓർമ്മിച്ചുകൊണ്ട്, വിദ്യാർത്ഥികളിൽ എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കാൻ സ്കൂൾ വിദ്യാരംഗം വേദി ലക്ഷ്യമിടുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!