കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിന് സമീപം പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി റോഡരികിലേക്ക് മറിഞ്ഞു. പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിലാണ് അപകടം സംഭവിച്ചത്.
ലോറിയിൽ കയറ്റിയിരുന്ന പ്ലൈവുഡ് റോഡിലേക്ക് വീണതോടെ ട്രാഫിക് തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അപകടം സംബന്ധിച്ച പരിശോധന നടത്തി.
