കണ്ണൂർ:മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ വിദ്യാഭ്യാസ പരിപാടിയുംഉന്നത വിജയികളായ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂർ ഹോട്ടൽ ഹാർലി റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ
ഉദ്ഘാടനം മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.കെ. രജീഷ് കുമാർ നിർവഹിച്ചു .കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീനിവാസൻ.കെ.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ഉമേഷ് കുമാർ. വി. അധ്യക്ഷതവഹിച്ചു.എൽ എസ്എസ്, യു എസ്.എസ്.,എസ്.എസ്.എൽ.സി. പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.ട്രഷറർ രാജേഷ് പി കെ നന്ദിയും പറഞ്ഞു.
തുടർന്ന് തുടർ വിദ്യാഭ്യാസ പരിപാടി സി ബി സി സി ആർ പി , സീമെൻ അനാലിസിസ് എന്നീ വിഷയത്തെ ആസ്പദമാക്കി രഞ്ജിത്ത്. ഐ.എം, ക്ലാസെടുത്തു.പരിപാടിയിൽ നിരവധി പേർ സംബന്ധിച്ചു.
തുടർവിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയികൾയുള്ള അനുമോദനവും
