കേന്ദ്ര കലാസമിതി എടക്കാട് ബ്ലോക്ക് കൺവെൻഷൻ നടത്തി

kpaonlinenews

എടക്കാട്: കേരള സംഗീത നാടക അക്കാദമിയുടെ ജില്ലാ കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ എടക്കാട് ബ്ലോക്കിൽ കലാകാരന്മാരുടെയും കലാസമിതികളുടെയും സംയുക്ത കൺവൻഷൻ സംഘടിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ കൊളച്ചേരി, മുണ്ടേരി, പെരളശേരി, കടമ്പൂർ, ചെമ്പിലോട് പഞ്ചായത്തുകൾ പരിധിയിലെ കലാസമിതികൾ പങ്കെടുത്തു.

കൺവെൻഷൻ ജില്ലാ കേന്ദ്ര കലാസമിതി സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. വി.കെ. ദിവാകരൻ അധ്യക്ഷനായി. ഉല്ലാസൻ കൂടൻ, വി.വി. ശ്രീനിവാസൻ, മനോജ് മുണ്ടേരി, ചന്ദ്രൻ കോയ്യോട്, ഗിരീഷ് മേലൂർ, ഭാസ്കരൻ എന്നിവർ സംസാരിച്ചു.

കൺവൻഷനിൽ വി.കെ. ദിവാകരനെ കൺവീനറായി മൂന്ന് പഞ്ചായത്ത് മേഖലയെ പ്രതിനിധീകരിക്കുന്ന 9 അംഗ ബ്ലോക്ക് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം വിനോദ് നാരോത്ത് സ്വാഗതവും കെ.വി. അജിത് നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!