കേരളാ പ്രവാസി സംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും നടത്തി

kpaonlinenews

ചേലേരി: കേരളാ പ്രവാസി സംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും നടത്തി. ചേലേരി എ.യു. പി സ്ക്കുളിൽ വില്ലേജ് പ്രസിഡന്റ് ശ്രീശൻ.എം.പി യുടെ അദ്ധ്യക്ഷതയിൽ കേരളാ പ്രവാസിസംഘം കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ പി. സി. ഗംഗാധരൻ ഉത്ഘാടനം ചെയ്തു… വില്ലേജ് പ്രസിഡന്റ് ശ്രീശൻ എം. പി. പതാക ഉയർത്തി.. വില്ലേജ് സെക്രട്ടറി പി. രഘുനാഥ് സ്വാഗതവും പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു, ഏരിയ വൈസ് പ്രസിഡന്റ് സി. പ്രകാശൻ സംഘടനാറിപ്പോർട്ട്‌ അവതരിപ്പിച്ചു, വില്ലേജ് ട്രഷറർ വിശ്വനാഥൻ പി. കെ അനുശോചനകുറിപ്പ് രേഘപ്പെടുത്തി, തുടർന്ന് വില്ലേജിലെ പ്രവാസികളുടെ മക്കൾക്ക് SSLC .+2, LSS, USS , വിജയികൾക്ക് അനുമോദനവും നടത്തി. മുൻ വില്ലേജ് പ്രസിഡണ്ട് ശിവദാസൻ Pv ആശംസകൾ അർപ്പിച്ച് സംസാരിച്ചു വില്ലേജ് കമ്മിറ്റി അംഗം പ്രവീൺ.എ നന്ദി പറഞ്ഞു…

പുതിയ ഭാരവാഹികൾ :-

ശ്രീശൻ.എം.പി. (പ്രസിഡന്റ്)
രഘുനാഥ്. പി. (സെക്രട്ടറി)
വിശ്വനാഥ്. പി. കെ (ട്രഷറർ)
കെ. ആർ. ദിനേശൻ. ( ജോ. സെക്രട്ടറി)
പ്രവീൺ ( വൈസ്. പ്രസിഡന്റ്)
15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു…

Share This Article
error: Content is protected !!