കണ്ണീരാഴത്തിൽ നാട്; പുഴ കവർന്നത് മൂന്ന് ജീവൻ

kpaonlinenews

കണ്ണൂർ നാടിനെ കണ്ണീരിലാ ക്കി ജില്ലയിൽ ഞായറാഴ്ച സം ഭവിച്ചത് മൂന്ന് മുങ്ങിമരണം. പയ്യാവൂരിൽ കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവിന്റെയും ഷിൻ്റുവിൻ്റെയും മകൾ അലീനാ ഷാജീവ് (14), പുതിയങ്ങാടി ചൂട്ടാട് വെസ്റ്റ് എൽപി സ്കൂളി നു സമീപത്തെ കെ.വി. ഫൈസലിന്റെയും ജസീലയുടെ യും മകൻ വി. മുഹമ്മദ് ഫൈറൂസ് (14), തളിപ്പറമ്പ് നെല്ലി പ്പറമ്പിലെ പി. അബ്ദുൾ ലത്തീഫിൻറെയും എം. ശരീഫയു ടെയും മകൻ എം. ഷാഹിദ് (19) എന്നിവരാണ് ഞായറാ ഴ്ച മുങ്ങിമരിച്ചത്.

സഹോദരൻ ജോർജ് ഷാജീവിനൊപ്പം കുളിക്കുന്ന തിനിടെ ചുഴിയിൽപെട്ടാണ് വിദ്യാർഥിനിയായ അലീന മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഉടനെ സമീപത്തെ വീട്ടുകാരെ ജോർജ് വിളിച്ചു വരുത്തി അലീനയെ കരയെത്തിച്ചെങ്കിലും രക്ഷിക്കാനാ യില്ല. പൈസക്കരി ദേവമാത ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡി ക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലാണ്. സംസ്കാരം തിങ്കളാഴ്ച അഞ്ചിന് പയ്യാവൂർ ഡിവൈൻ മേഴ്സി പള്ളിസെമിത്തേരിയിൽ.

പഴയങ്ങാടി ചൂട്ടാട് കടലിൻ്റെ അഴിമുഖത്തോട് ചേർ ന്നുള്ള പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്ന തിനിടെയാണ് മുഹമ്മദ് ഫൈറൂസ് മുങ്ങിമരിച്ചത്. പുതി ത്ത് ഹൈസ്കൂളിലെ ഒൻപതാംതരം വി യങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ ഒൻപ ദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കെ.എം മു ഹമ്മദ് യാസിനെ (14) നാട്ടുകാരും മത്സ്യത്തൊഴിലാളിക ളും ചേർന്ന് രക്ഷിച്ച് കണ്ണൂർ ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. അവധിദിവസമായതിനാൽ സുഹൃത്തുക്കൾക്കൊപ്പം

ചൂട്ടാട് ഫാൽക്കൻ പാർക്കിന് സമീപത്തെ കടലിനോട് ചേർന്നുള്ള പുഴ ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു മുഹമ്മദ് ഫൈറൂസ്. സംഭവമറിഞ്ഞ് നാട്ടുകാരും മത്സ്യ ത്തൊഴിലാളികളും അഗ്നിരക്ഷസേനാവിഭാഗവും തീരദേ ശസേനാംഗങ്ങളും ഉൾപ്പെടെയുള്ളവർ മുങ്ങിയഭാഗത്ത് നടത്തിയ തിരച്ചിലിൽ 7.25-ഓടെ ഫൈറൂസിനെ കിട്ടി. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പ ത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഫാത്തിമ, സെമിൽ (ഇരുവരും വിദ്യാർഥികൾ).

ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുവേരി പുഴയിലാ ണ് ഷാഹിദ് മുങ്ങിമരിച്ചത്. കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. പുഴയിലേക്ക് മുങ്ങിത്താ ഴ്ന്ന ഷാഹിദിനെ നാട്ടുകാർ പുറത്തെടുത്ത് ആസ്പത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംഎസ്എഫ് തലോറ ശാഖ സെക്രട്ടറിയാണ്. സഹോദരങ്ങൾ: സഫ്വാന, സുഫൈദ്, ഷഹീൻ.

Share This Article
error: Content is protected !!