കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് എൽ.പി സ്കൂളിൽ ലോകപരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ പ്രധാന അധ്യാപിക രമ്യാ രാജൻ പരിസ്ഥിതി സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും, പ്ലാസ്റ്റിക്ക് മാലിന്യം ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു .തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞ നിഷ ടീച്ചർ ചൊല്ലി കൊടുത്തു. തുടർന്ന് വാർഡ് മെമ്പറും നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കാണി രാമചന്ദ്രൻ്റെ നേത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു പരിപാടി ഔദ്യോദികമായി ഉദ്ഘാടനം ചെയ്തു തുടർന്ന് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നതിൻ്റെ പ്രധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കാണി രാമചന്ദ്രൻ അവർകൾ സംസാരിച്ചു. തുടർന്ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും അരങ്ങേറി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ മുറ്റത്തും പരിസരത്തും അലങ്കാര ചെടികൾ വെച്ചു പിടിപ്പിച്ചു. സ്കൂൾ സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡൻ്റും സ്കൂൾ പ്രധാന അധ്യാപിക രമ്യാരാജനും ചേർന്ന് മുള തൈ നട്ട് നിർവ്വഹിച്ചു. നിഷ ടീച്ചർ, നസീമ ടീച്ചർ, ജിഷ്ണു മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

