ചേലേരി യു.പി സ്കൂളിൽ 1979 – 80 വർഷത്തിൽ ഏഴാം ക്ലാസിൽ പഠിച്ച സഹപാഠികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ യോഗം സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടത്തി.
അരവിന്ദാക്ഷൻ.ടി സ്വാഗതം പറഞ്ഞ
യോഗനടപടികൾ പി.വി പ്രദീപൻ്റെ അധ്യക്ഷതയിൽ ആരംഭിച്ചു.
സഹപാഠികളിൽ അകാലത്ത് മൺമറഞ്ഞു പ്രായവർക്കും , പ്രിയപ്പെട്ട സഹപാഠികളുടെ മൺമറഞ്ഞ രക്ഷിതാക്കൾക്കും, അന്തരിച്ച മുൻ ഗുരുനാഥൻമാർക്കും വേണ്ടി യോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരസൂചകമായി മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
സൗഹൃദ ചർച്ചയ്ക്കും ലഘുഭക്ഷണത്തിനും ശേഷം ഗ്രൂപ്പിൻ്റെ ഭാവി പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി 9 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും
തുടർന്ന് ഇവരിൽ നിന്ന് ഗ്രൂപ്പിൻ്റെ ഔദ്യോഗിക ഭാരവാഹികളായി താഴെ കാണിച്ചവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
പ്രദീപൻ പി.വി – പ്രസിഡൻ്റ്
തങ്കമണി പി.എൻ – വൈസ് പ്രസിഡൻ്റ്
അരവിന്ദാക്ഷൻ ടി – സെക്രട്ടറി
അബ്ദുൾ ജബ്ബാർ. സി.പി-ജോ. സെക്രട്ടറി
മോഹൻദാസ് പി.എം – ട്രഷറർ
പ്രായാധിക്യവും അസുഖവും മൂലം വീടുകളിൽ വിശ്രമജീവിതം നയിക്കുന്ന ആദ്യകാല ഗുരുനാഥൻമാരെ അവരുടെ വീടുകളിൽ നേരിട്ട് ചെന്ന് ആദരിക്കാനും അതിന് ശേഷം ആദ്യകാല അധ്യാപകരെ ആദരിച്ച് കൊണ്ട് മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ ഒരു സൗഹൃദ സംഗമം നടത്താനും തീരുമാനിച്ചു. തങ്കമണി പി.എൻ യോഗത്തിൽ നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

