കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് പിടികൂടി. പാനൂർ മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
2024 ഏപ്രിൽ മാസം ഇതേ സ്ഥലത്ത് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന് ഒരാൾ മരിച്ചിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് സിപിഐഎം പ്രവർത്തകനായ കൈവേലിക്കൽ ഷെറിൻ കൊല്ലപ്പെട്ടത്.
