പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു

kpaonlinenews

പിലാത്തറ: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു.
പയ്യന്നൂര്‍ വെള്ളൂര്‍ കാറമേലിലെ മാവില വീട്ടില്‍ .മധുസൂദനന്‍(62) ആണ് മരിച്ചത്.

കെ.എസ്.എഫ്.ഇയില്‍ നിന്ന് വിരമിച്ച സീനിയര്‍ മാനേജരാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ദേശീയപാതയില്‍ പിലാത്തറ പീരക്കാംതടത്തില്‍ വെച്ചായിരുന്നു അപകടം.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മധുസൂദനനെ കെ.എല്‍-60 വി-8054 മാരുതി കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽകണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെട്ടു.

ഭാര്യ: കെ.കെ.സുപ്രിയ. മക്കള്‍: വിശാഖ് (മര്‍ച്ചന്റ് നേവി), വിഘ്‌നേഷ്(കാനഡ), ഐശ്വര്യ (യു.കെ). മരുമകള്‍: മേഘ്‌ന(തളിപ്പറമ്പ്).പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!