പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി സുദാസ് കണ്ണോത്തും കുടുംബവും. പഹൽഗാമിൽ കുതിര സവാരിക്കിടെയുണ്ടായ അപകടമാണ് തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ചതെന്ന് സുദാസ് പറയുന്നു. ഇന്ന് രാവിലെയാണ് സുദാസും ഭാര്യയും മകനും നാട്ടിൽ തിരിച്ചെത്തിയത്
ജമ്മുകശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് പാലക്കുളങ്ങര സ്വദേശി സുധാസ് കണ്ണോത്തും കുടുംബവും. പഹൽഗാമിൽ കുതിര സവാരിക്കിടെയുണ്ടായ അപകടമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് തളിപ്പറമ്പിലെ ആധാരം എഴുത്തുകാരനും മോട്ടിവേഷണൽ ട്രൈനറുമായ സുഭാസ് കണ്ണോത്ത് പറഞ്ഞു.
ഭാര്യയും മകനും അടക്കം മൂന്ന് പേരാണ് ഏപ്രിൽ 18ന് ടൂർ പാക്കേജ് മുഖേന കണ്ണൂരിൽ നിന്ന് ശ്രീനഗറിൽ എത്തിയത്. സുധാസും കുടുംബവും മൂന്നുദിവസം അവിടെ സഞ്ചരിച്ച് സ്ഥലങ്ങൾ കണ്ട ശേഷമാണ് തിങ്കളാഴ്ച പഹൽഗാമിൽ എത്തുന്നത്. അവിടെ ഹോട്ടലിൽ താമസിച്ച ശേഷം 22ന് ഡ്രൈവറുടെയും ടൂർ ഗൈഡിന്റെയും നിർദേശ പ്രകാരം 11.30ന് കുതിരസവാരിക്ക് പോവുകയായിരുന്നു. ഏഴു കിലോമീറ്ററോളം ചെങ്കല്ലും കരിങ്കല്ലും ചെളിയും നിറഞ്ഞ വഴിയിലൂടെ കുതിര പുറത്ത് കൂടിയുള്ള യാത്ര സുധാസിനു പക്ഷെ പൂർത്തീകരിക്കാനോ സുന്ദരമായ താഴ്‌വര ആസ്വദിക്കാനും കഴിഞ്ഞില്ല.
കുതിരസവാരിക്കിടയിൽ തെന്നി വീണ സുദാസിൻ്റെ ദേഹത്തും വസ്ത്രത്തിലും ചെളി പുരണ്ടതോടെ യാത്ര മതിയാക്കി തിരിക്കുകയായിരുന്നു. ഇവർ ഇവിടെ നിന്നും തിരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. വ്യാഴാഴ്ച പുലർച്ചെയോടെ ഇവർ വീട്ടിൽ തിരിച്ചെത്തി.