കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി സ്കൂളിൽ പൊതു ഇട പഠനോൽസവം നടത്തി. ലതീഷ് വാര്യരുടെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് എം. വി ഗീത സ്വാഗതവും വാർഡ് മെമ്പർ അജിത എൻ ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ലിജി. എ, അധ്യാപികമാരായ പ്രേമാവതി കെ, വി.കെ സുനിത ആശംസയർപ്പിക്കുകയും എ.ബിന്ദു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഉദ്ഘാടനത്തിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
ദേശസേവ യു.പി സ്കൂളിൽ പൊതു ഇടം പഠനോൽസവം നടത്തി.
