കമ്പിൽ: റോഡിലെ ഡിവൈഡർ പൂക്കൾ കൊണ്ട് അലങ്കരിച്ച് വ്യാപാരികൾ കമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് സി.പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നയാനന്ദകരമായ കാഴ്ചയൊരുക്കിയത്. റോഡിന് നടുവിലുള്ള ഡിവൈഡറിൽ പൂക്കളും പൂച്ചെട്ടികളും വച്ച് മനോഹരമാക്കുകയായിരുന്നു. യാത്രക്കാർക്ക് മനോഹരമായ കാഴ്ചയൊരുക്കിയ വ്യാപാരിയെ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്തിൻ്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ഇത്തരം മാതൃകകൾ വ്യാപാരി സമൂഹം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നിരത്തുകളിൽ നിന്ന് ചോരമണത്തിന് പകരം സുഗന്ധം വിരിയുന്ന നല്ല കാലത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അബ്ദുല്ല നാറാത്ത് പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ, ട്രഷർ വി പി മുഹമ്മദ് കുട്ടി തങ്ങൾ, കെ കെ മുസ്തഫ, പി കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
റോഡിലെ ഡിവൈഡർ പൂക്കളാൽ അലങ്കരിച്ച് വ്യാപാരികൾ; അഭിനന്ദനം
