കോഴിക്കോട് : കുണ്ടായിത്തോട് സ്‌കൂള്‍ വാനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. നല്ലളം സ്വദേശി വി പി ഹഫ്‌സല്‍- സുമയ്യ ദമ്പതികളുടെ മകള്‍ സന്‍ഹ മറിയം(8)ആണ് മരിച്ചത്.
ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സന്‍ഹ മറിയമിനെ ഇറക്കിയ ശേഷം സ്‌കൂള്‍ വാന്‍ പിന്നോട്ടെടുത്തപ്പോള്‍ കുട്ടിയെ ഇടിക്കുകയും താഴെ വീണ വിദ്യാര്‍ഥിനിയുടെ മേല്‍ വാഹനം കയറിയിറങ്ങുകയുമായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
സ്കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
